Archive for ജനുവരി, 2012

ഈ സംഭവം എന്‍റെ കോളേജ് ജീവിത പുസ്തകത്തില്‍ നിന്നടര്‍ത്തിയെടുത്ത രസകരമായ ഒരു താള്‍ ആകുന്നു. ഇതിന് അടിത്തറ പാകിയ പ്രധാന ഐറ്റം ഞങ്ങളുടെ അഞ്ചാം സെമെസ്റ്ററില്‍ ഉണ്ടായിരുന്ന ഒരു പേപ്പറും. ‘ഇ.എം.എസ്’ അഥവാ “ഇലക്ട്രിക്കല്‍ മെറ്റീരിയല്‍ സയന്‍സ്” എന്നായിരുന്നു അതിന്റെ പേര്. ആ വിഷയം ഞങ്ങളുടെ തലയില്‍ കുത്തിനിറയ്ക്കാന്‍ എത്തിയ മാഷ് മുതല്‍ തുടങ്ങുന്നു അതിലെ സംഭവവികാസങ്ങള്‍. മാഷിന്‍റെ ചെറിയേ ഒരു ഇന്‍ട്രൊടക്ഷന്‍ ചുവടെ കൊടുക്കുന്നു: വളരെ സാധാരണക്കാരനും(സിംപ്ലന്‍ എന്നും പറയാം), പാവത്താനും (സെഷണല്‍ മാര്‍ക്ക് അഥവാ [...]

ഒരു മുഖവുരയോടെ ആവട്ടെ തുടക്കം. ഇത് എന്റെ കടിഞ്ഞൂല്‍ പരിശ്രമം ആണ് കഥയെഴുത്തില്‍ (പ്രധാന ശക്തി കേന്ദ്രം വര ആണേ). വായനാശീലം പണ്ടേ ഇല്ലാത്ത കൊണ്ട് എഴുത്ത് നിലവാരം ആ ഒരു റേഞ്ചില്‍ പ്രതീക്ഷിച്ചാല്‍ മതി. കുറെ മലയാളം ബ്ലോഗുകള്‍ വായിച്ചപ്പോള്‍ എന്റെ അനുഭവങ്ങളും കുത്തിക്കുറിക്കാനൊരു മോഹം അത്രയേ ഒള്ളു. അപ്പോ ദേ ഞാന്‍ തുടങ്ങണൂ.. സംഭവം നടക്കുന്നത് കഴിഞ്ഞ ഓണക്കാലത്താണ്. ആ സമയത്തുള്ള ടിക്കെറ്റ് വില പറയാതെ തന്നെ ഊഹിക്കാമല്ലോ. അതുകൊണ്ടു കല്‍കട്ട.. ഛേ!! അത് [...]

ഇന്ന് 2012 ലെ ആദ്യത്തെ പതിമൂന്നാം തീയതി അതും വെള്ളിയാഴ്ച(Friday the 13th എന്ന വിഖ്യാത ഐറ്റം)!!! എന്‍റെ രണ്ടാമത്തെ ബ്ലോഗ് തുടങ്ങാന്‍ തികച്ചും അഭികാമ്യം…ആദ്യത്തേത് മുഴുവന്‍ വര യ്ക്കു വേണ്ടി ആയിരുന്നെങ്കില്‍ ഇത് എഴുത്തിന് വേണ്ടിയുള്ളതാകുന്നു..ഇന്നേ ദിവസം തുടങ്ങുന്നത് കൊണ്ട് ഒരു പ്രയോജനമുണ്ട്.. എങ്ങാനും ബ്ലോഗ് നന്നായി വന്നാല്‍ 13 വെള്ളിയാഴ്ച എന്നെ വെറുതെ വിട്ടു എന്നു വീമ്പിളക്കാം… അല്ലാ ഇനി പൊട്ടിപ്പൊളിഞ്ഞു കെട്ടടങ്ങാനാണെങ്കില്‍ അത് ഈ ദിവസത്തിന്‍റെ തലയില്‍ കെട്ടിവെയ്ക്കുകേം ചെയ്യാം!!..വാട്ട് ആന്‍ ഐഡിയ [...]