ഈ സംഭവം എന്‍റെ കോളേജ് ജീവിത പുസ്തകത്തില്‍ നിന്നടര്‍ത്തിയെടുത്ത രസകരമായ ഒരു താള്‍ ആകുന്നു. ഇതിന് അടിത്തറ പാകിയ പ്രധാന ഐറ്റം ഞങ്ങളുടെ അഞ്ചാം സെമെസ്റ്ററില്‍ ഉണ്ടായിരുന്ന ഒരു പേപ്പറും. ‘ഇ.എം.എസ്’ അഥവാ “ഇലക്ട്രിക്കല്‍ മെറ്റീരിയല്‍ സയന്‍സ്” എന്നായിരുന്നു അതിന്റെ പേര്. ആ വിഷയം ഞങ്ങളുടെ തലയില്‍ കുത്തിനിറയ്ക്കാന്‍ എത്തിയ മാഷ് മുതല്‍ തുടങ്ങുന്നു അതിലെ സംഭവവികാസങ്ങള്‍. മാഷിന്‍റെ ചെറിയേ ഒരു ഇന്‍ട്രൊടക്ഷന്‍ ചുവടെ കൊടുക്കുന്നു: വളരെ സാധാരണക്കാരനും(സിംപ്ലന്‍ എന്നും പറയാം), പാവത്താനും (സെഷണല്‍ മാര്‍ക്ക് അഥവാ [...]
‘കഥ’ വിഭാഗത്തിന്റെ ശേഖരം
ഒരു ബസ്സും ഫ്ലൈറ്റും പിന്നെ ഞാനും
Posted: ജനുവരി 15, 2012 in കഥTags: അനുഭവം, കഥ, നര്‍മ്മം, ബസ് യാത്ര
ഒരു മുഖവുരയോടെ ആവട്ടെ തുടക്കം. ഇത് എന്റെ കടിഞ്ഞൂല്‍ പരിശ്രമം ആണ് കഥയെഴുത്തില്‍ (പ്രധാന ശക്തി കേന്ദ്രം വര ആണേ). വായനാശീലം പണ്ടേ ഇല്ലാത്ത കൊണ്ട് എഴുത്ത് നിലവാരം ആ ഒരു റേഞ്ചില്‍ പ്രതീക്ഷിച്ചാല്‍ മതി. കുറെ മലയാളം ബ്ലോഗുകള്‍ വായിച്ചപ്പോള്‍ എന്റെ അനുഭവങ്ങളും കുത്തിക്കുറിക്കാനൊരു മോഹം അത്രയേ ഒള്ളു. അപ്പോ ദേ ഞാന്‍ തുടങ്ങണൂ.. സംഭവം നടക്കുന്നത് കഴിഞ്ഞ ഓണക്കാലത്താണ്. ആ സമയത്തുള്ള ടിക്കെറ്റ് വില പറയാതെ തന്നെ ഊഹിക്കാമല്ലോ. അതുകൊണ്ടു കല്‍കട്ട.. ഛേ!! അത് [...]

NikPicz