റോയിച്ചന്‍റെ എഴുത്തുപലക

ഒരു പരീക്ഷക്കഥ
ഈ സംഭവം എന്‍റെ കോളേജ് ജീവിത പുസ്തകത്തില്‍ നിന്നടര്‍ത്തിയെടുത്ത രസകരമായ ഒരു താള്‍ ആകുന്നു. ഇതിന് അടിത്തറ പാകിയ പ്രധാന ഐറ്റം ഞങ്ങളുടെ അഞ്ചാം സെമെസ്റ്ററില്‍ ഉണ്ടായിരുന്ന ഒരു പേപ്പറും. ‘ഇ.എം.എസ്’ അഥവാ “ഇലക്ട്രിക്കല്‍ മെറ്റീരിയല്‍ സയന്‍സ്” എന്നായിരുന്നു അതിന്റെ പേര്. ആ വിഷയം ഞങ്ങളുടെ തലയില്‍ കുത്തിനിറയ്ക്കാന്‍ എത്തിയ മാഷ് മുതല്‍ തുടങ്ങുന്നു അതിലെ സംഭവവികാസങ്ങള്‍. മാഷിന്‍റെ ചെറിയേ ഒരു ഇന്‍ട്രൊടക്ഷന്‍ ചുവടെ കൊടുക്കുന്നു:

വളരെ സാധാരണക്കാരനും(സിംപ്ലന്‍ എന്നും പറയാം), പാവത്താനും (സെഷണല്‍ മാര്‍ക്ക് അഥവാ ഇന്‍റെര്‍ണല്‍സ് ന്‍റെ കാര്യത്തിലല്ല) പൊതുവേ സൌമ്യനും, ശാന്തശീലനും, ഇതിലെല്ലാം ഉപരിയായി തികഞ്ഞ ഒരു പ്രകൃതിസ്നേഹിയും സഹൃദയനും ആണ് അദ്ദേഹം – ഇതിന് മുന്നത്തെ സെമെസ്റ്ററില്‍ ഇ.വി.എസ്. (എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ് എന്നു തര്‍ജമ) പഠിപ്പിച്ചതും ഇതേ മാഷായത് കൊണ്ട് പകര്‍ന്നു കിട്ടിയ അറിവ്. ഇദ്ദേഹത്തിന് ടെക്നിക്കലായി ക്ലാസ്സ് എടുക്കുന്നതിലൊക്കെ വലിയ താല്പര്യം ഇത് വരെ കണ്ടിട്ടില്ല; പക്ഷേ, പ്രകൃതിസ്നേഹികളും സഹൃദയരും ആയ ഫാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു. അതുകൊണ്ടു തന്നെ ഉയര്‍ന്ന സെഷണല്‍ മാര്‍ക്ക് വേണമെങ്കില്‍ പ്രകൃതിയെ പറ്റിയുള്ള നല്ല ഏതെങ്കിലും കവിത ചൊല്ലി കേള്‍പ്പിച്ചാല്‍ മതി-സംഗതി ക്ലീന്‍!! പിന്നെ, എല്ലാവരും മോട്ടോര്‍ വാഹനങ്ങള്‍ക്ക് പകരം സൈക്കിള്‍ ഉപയോഗിച്ച് പ്രകൃതിയേയും സ്വയം നമ്മളെത്തന്നെയും രക്ഷിക്കണമെന്നുമുള്ള ആശയം ഇടക്കിടെ ഓര്‍മിപ്പിക്കുന്നതും ഒരു ശീലമായിരുന്നു. ആരെയും ഇത് വരെ വഴക്കു പറഞ്ഞു കേട്ടിട്ടില്ല..എന്നാല്‍ അസൈന്‍മെന്‍റ് ഒക്കെ വൈകി സബ്മിറ്റ് ചെയ്തിട്ടു “സാര്‍ എന്‍റെ ഇന്‍റെര്‍ണല്‍സ്…” എന്ന്‍ ചോദിച്ചു ചെന്നേക്കരുത്-പ്രകൃതിസ്നേഹിയുടെ ഹൃദയത്തിനു അപ്പോള്‍ 100% പ്രകൃതിദത്തമായ കരിങ്കല്ലിന്റെ കട്ടിയായിരിക്കും!

അപ്പോ പറഞ്ഞു വന്നത് ‘ഇ.എം.എസ്’ നെ പറ്റി… ഇപ്പറഞ്ഞ വിഷയത്തില്‍ ഇലക്ട്രിക്കല്‍ സാമാനങ്ങള്‍ പടച്ചു വിടാന്‍ ഉപയോഗിക്കുന്ന ഐറ്റംസിന്റെ സ്വഭാവസവിശേഷതകള്‍(പ്രോപ്പര്‍ട്ടീസ് & ബിഹേവിയര്‍സ്) ആണ് പഠിക്കേണ്ടത്. യൂണിവേഴ്സിറ്റി അതിനെ നാല് മൊഡ്യൂളുകളായി വിശാലമായി തരംതിരിച്ച് ഒരു “റെഡിമേഡ് ഇന്‍സ്റ്റന്‍റ് പാലപ്പം” പരുവത്തില്‍ സിലബസ് എന്ന പേരില്‍ അടിച്ചിറക്കിയിട്ടുമുണ്ട്(പിന്നെ വെറുതെയാണോ ഞങ്ങളുടെ ഈ കഷ്ടപ്പാടൊക്കെ?..)

നമ്മുടെ പ്രകൃതിസ്നേഹി ഈ വിഷയത്തിന്റെ പഠിപ്പീര് തുടങ്ങിയപ്പോള്‍ തന്നെ പ്രഖ്യാപിച്ചു: “ഇത് വെറുമൊരു ‘കത്തി’ പേപ്പര്‍ ആകുന്നു… ഭൌതികമണ്ഡലത്തിലെ ചിന്താമുകുളങ്ങളെ കാര്യമായി ബുദ്ധിമുട്ടിക്കേണ്ട ആവശ്യമേയില്ല (ഓ പിന്നേ.. കേട്ടാല്‍ തോന്നും ബാക്കിയുള്ള വിഷയങ്ങളില്‍ അവയെ ബുദ്ധിമുട്ടിച്ച് ഒരു വഴിക്കാക്കാറുണ്ടെന്ന്…ഈ സാറിന്റെ ഓരോരോ തമാശാകള്…”നോ ഡിസ്റ്റര്‍ഭന്‍സ് പോളിസി” അല്ലേ ഞങ്ങള്‍ കാലങ്ങളായി പാലിച്ച് പോരുന്നത്..  ). ഒരു ‘ഓവെറോള്‍ ഐഡിയ’യെ (എന്തോന്ന്??) നന്നായി ‘കത്തി’യില്‍ പൊതിഞ്ഞു കുറച്ചധികം പൊടിപ്പും തൊങ്ങലും ചേര്‍ത്തലങ്കരിച്ച് ഉത്തരക്കടലാസില്‍ കയറ്റിയാല്‍ എല്ലാം ശുഭം-നിങ്ങള്‍ യൂണിവേഴ്സിറ്റി ടോപ്പര്‍ ആയിക്കഴിഞ്ഞു!” (എത്ര മനോഹരമായ നടക്കാത്ത സ്വപ്നം! – ഈ ഡയലോഗ് ഇപ്പോ എന്തിനാണെന്ന് ആലോചിക്കുന്നുണ്ടാവും അല്ലേ?? .. വഴിയേ വരുന്നുണ്ട്; തനിയേ മനസിലായിക്കൊള്ളും   ).

ഈ പാവനമോഹന വാഗ്ദാനങ്ങള്‍ വിശ്വസിച്ചത് കൊണ്ട് (അല്ലെങ്കിലും ഞങ്ങളങ്ങിനെയാ.. തലച്ചോറിന് വിശ്രമം കൊടുക്കുന്ന ഏത് കാര്യമാണെങ്കിലും ഒടുക്കത്തെ വിശ്വാസമാ!…അല്ലാ പിന്നെ!!) ഞങ്ങളാരും ഈ വിഷയത്തിനു വലിയ വിലയൊന്നും കല്‍പ്പിക്കാന്‍ പോയില്ല. ‘ആസ് പെര്‍ അവര്‍ അണ്ടര്‍സ്റ്റാഡിങ്’, ‘പുലികള്‍ക്ക് പോലും കട്ട് ചെയ്യാവുന്ന ഒരു ക്ലാസ്സ്’. ആയതിനാല്‍ ക്ലാസ്സ് വിരളമായേ നടക്കാറുണ്ടായിരുന്നൊള്ളൂ (പിള്ളേരില്ലാത്ത കൊണ്ട് മാഷിനും സുഖം ക്ലാസ്സ് വേണ്ടന്നു വയ്ക്കുന്നതാരുന്നു). കോളേജിലെ ആല്‍ത്തറയില്‍ പോയിരുന്നു വായനോട്ടം എന്ന കലയെ പരിപോഷിപ്പിക്കുക(നാടന്‍ കലകള്‍ അന്യംനിന്നു പോകാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?), ആരുടെയെങ്കിലും കൂടെ കാപ്പി കുടിക്കാന്‍ പോവുക( പ്രിഫറെന്‍സ് ഫോര്‍ ലേഡീസ് ഒണ്‍ലി), മറ്റു വിഷയങ്ങളുടെ റെക്കോര്‍ഡ്, അസൈന്‍മെന്‍റ്  തുടങ്ങിയവ എഴുതുക, അല്ലറ ചില്ലറ എക്സ്ട്രാകരികുലര്‍ പരിപാടിക്കിറങ്ങുക, ഇതിലൊന്നിലും പെട്ടില്ലെങ്കില്‍ ഇന്ത്യാമഹാരാജ്യത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ചും, റോക്കറ്റ് സയന്‍സിന്‍റെ അനന്ത സാധ്യതകളെ കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുക… തുടങ്ങിയ കാര്യപരിപാടികളുമായി ആ ക്ലാസ്സ് അവറുകള്‍ തള്ളി നീക്കി.

ആ ഒരു സെമസ്റ്റര്‍ വളരെ പെട്ടന്നാണ് തീര്‍ന്നത്! പരീക്ഷാതീയതി പ്രഖ്യാപനവും മറ്റ് വെടിക്കെട്ടുകളുമായി സ്റ്റഡീലീവും തുടങ്ങി. നമ്മുടെ വിഷയത്തിനു ഭുജികള്‍ പോലും സ്റ്റഡീലീവിന് സമയം മാറ്റി വെച്ചുകാണില്ല..സിമ്പിള്‍ പേപ്പര്‍ അല്ല്യോ? (നമ്മള്‍ക്കു പിന്നെ വിഷയങ്ങള്‍ക്ക് വേണ്ടി സമയം നീക്കിവയ്ക്കുന്നതും, അഡ്വാന്‍സ് റിവിഷന്‍ നടത്തുന്നതുമൊക്കെ പണ്ടേ അയിത്തം കല്‍പ്പിച്ചു  മാറ്റിനിര്‍ത്തപ്പെട്ട സ്വഭാവവിശേഷങ്ങളാകുന്നു.. എന്താണെന്നറിയില്ല, പരീക്ഷയുടെ തലേന്നല്ലാതെ പുസ്തകം തുറക്കുക എന്നത് വളരെ ദുഷ്കരമായ ഒരു പ്രക്രിയ തന്നെയാണ്!!  )..ഈ വിഷയത്തിനാണെങ്കില്‍ പരീക്ഷയുടെ തലേന്ന് പോലും ഒരു സീരിയസ്നെസ്സ്സ് ഇല്ല. ‘ജോളി’ ടീംസ് പടത്തിന് പോകുന്നു..കണ്ട് മതിയാവാത്തവര്‍ പിന്നേം പോകുന്നു.. ഞങ്ങള്‍ ‘ഡീസെന്‍റ്’ പാര്‍ട്ടീസ് ഹോസ്റ്റലില്‍ ഇരുന്നു ‘പ്രോജക്റ്റ് ഐ.ജി‌.ഐ’ ടെയും, ‘എന്‍.എഫ്.എസ്’ ന്‍റെയുമൊക്കെ പുതിയ ലെവെലുകള്‍ കീഴടക്കി അര്‍മാദിക്കുന്നു.(പെണ്‍പിള്ളേരുടെ ആഘോഷപരിപാടികളെ കുറിച്ച് റിപോര്‍ട്ടൊന്നും ലഭ്യമല്ലാത്ത കൊണ്ട് ഇവിടെ ചേര്‍ക്കുന്നില്ല).. ആകെക്കൂടി ഒരു ഉത്സവാന്തരീക്ഷം!!!

പിറ്റേന്ന് പരീക്ഷാദിനം!! രാവിലെ തന്നെ ഇടിയിട്ടു നോട്ടീസ്ബോര്‍ഡ് നോക്കി പരീക്ഷാഹാളും സീറ്റ്നമ്പരും ഒക്കെ കണ്ടു പിടിച്ചു അവിടെ പോയി സ്വയം പ്രതിഷ്ടയായി. “കര്‍ത്താവേ! ഉത്തരക്കടലാസില്‍ ‘കത്തി’ കുത്തിനിറയ്ക്കാനുള്ള കത്തി മുഴുവന്‍ യാതൊരു ‘ട്രാന്‍സ്മിഷന്‍ എററും’ കൂടാതെ ഡൌണ്‍ലോഡ് ചെയ്തു തന്നേക്കണേ!!”

ചോദ്യപ്പേപ്പര്‍ അത്യധികം ഉത്സാഹത്തോടെ ഏറ്റുവാങ്ങി. ആദ്യം ചോദ്യങ്ങളൊക്കെ ഒന്ന്‍ ഓടിച്ചു നോക്കണം.. പിന്നെ എഫ് വണ്‍ റേസിന് കാറോടിക്കുന്ന പോലെ (കത്തി)എഴുത്ത്… ആഹഹ!! എല്ലാം സോ ഈസീ ! “പരീക്ഷയായാല്‍ ഇങ്ങനെ വേണം”.

5 മാര്‍ക്ക് സെക്ഷനിലെ ആദ്യത്തെ ചോദ്യം- നോ ഐഡിയ! ഒരു പിടിത്തോം കിട്ടുന്നില്ല!! ഇത് നമ്മളെത്ര കണ്ടിരിക്കുന്നു!!… അടുത്തത് പോരട്ടെ…രണ്ടാമത്തേതും സ്വാഹ! ങ്ഹേ! ഇതെന്താത്?? മൂന്ന്, നാല്, അഞ്ച്… ങേഹെ!! കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങളൊക്കെ അതില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നു!  ഇനി ചോദ്യപേപ്പര്‍ മാറിപ്പോയാ?? അതോ അടുത്തിരിക്കുന്ന ‘സിവില്‍’ കാരുടെ പേപ്പര്‍ ഞങ്ങള്‍ക്ക് മാറിക്കിട്ടിയതാണോ?? ചോദ്യപേപ്പറിന്റെ കോഡ് നോക്കിയതോടെ ആ പ്രതീക്ഷയും വെള്ളത്തിലായി! “ഞാന്‍ എന്നും നിന്‍റെ മാത്രം സ്വന്തം” എന്ന സ്റ്റൈലില്‍ അത് എന്നെ നോക്കി ചിരിക്കുന്നു!

15 മാര്‍ക്ക് സെക്ഷനും സെയിം ലൈനില്‍..അവസാനത്തെ ചോദ്യം മാത്രം എന്തെങ്കിലുമൊക്കെ എഴുതാം!! ‘സോളാര്‍ പവര്‍’ ആണ് വിഷയം! കത്തിവെക്കാന്‍ പറ്റിയ ടോപ്പിക്! അപ്പോ മാഷ് പറഞ്ഞ കത്തി ഇതായിരുന്നല്ലേ? ദുഫായിലെ ഫലഭൂയിഷ്ടമായ എണ്ണപ്പാടം സ്വപ്നം കണ്ടു ലാന്‍ഡ് ചെയ്തത് സൊമാലിയന്‍ തീവ്രവാദികളുടെ മുന്നില്‍ ആയിപ്പോയല്ലോ കര്‍ത്താവേ!!! വിധി!

അപ്പോ 15 മാര്‍ക്ക് ഓക്കെ! .. ബാക്കി 85.. അല്ല സോറി 20 (ഈ സാഹചര്യത്തില്‍ പാസ്സ് മാര്‍ക്കില്‍ കൂടുതല്‍ എന്തു ആഗ്രഹിച്ചാലും അത് അത്യാഗ്രഹമാകുന്നു!).. കര്‍ത്താവിനേം തെറ്റ് പറയാന്‍ പറ്റില്ല.. കത്തി കുത്തിനിറയ്ക്കാന്‍ ഹെല്‍പ്പണം എന്ന് മാത്രമല്ലേ പ്രാര്‍ഥിച്ചൊള്ളൂ!!ഇനിയിപ്പോ എന്തു ചെയ്യും?.. ഏതായാലും ഒരു ലേറ്റ് ആപ്ലിക്കേഷന്‍ കൂടെ അയച്ചു!!

ജീവിതത്തിലെ ആദ്യ സപ്ലി ഈ വിധമാകുമോ വന്നു കേറുക? ആകെ ഒരു പരവേശം!ഹാര്‍ട് 400 മീറ്റര്‍ റേസ് ഓടിക്കഴിഞ്ഞു!!കയ്യൊക്കെ മരവിച്ചിരിക്കുന്നു.. വിറക്കുന്നുമുണ്ട്! ഈ ഹൃദയം തലച്ചോറില്‍ പോയാണോ മിടിക്കുന്നത്? തലയ്ക്കകത്ത് ആകെ ഒരു തരിപ്പ്!! ഇരുന്ന ഇരുപ്പില്‍ മൊത്തം വിയര്‍ത്ത് പോയി!! അഞ്ച് മിനിറ്റ് ആ ഇരിപ്പിരുന്നു കാണും..അതില്‍ പിന്നെ നോര്‍മലായി തുടങ്ങി(ചിലപ്പോള്‍ ഒരു പരിധി വിട്ടു ഹാര്‍ട്ടിനു ഓടാന്‍ പറ്റാത്ത കൊണ്ടായിരിക്കും)..പിന്നെ എന്താണെന്നറിയില്ല ചിരിയാണ് വന്നത്. അടുത്തിരിക്കുന്ന ‘സിവില്‍’ പെണ്‍കുട്ടി “ങ്ഹേ!! എന്താ ഇവനൊരു ഒരു സ്പെല്ലിങ് മിസ്റ്റേക്ക്??” എന്ന ഭാവത്തില്‍ നോക്കുന്നു!

ഞാന്‍ ഹാളില്‍ ഉള്ള ബാക്കിയുള്ള സഹപാഠികളെ നോക്കി!! എല്ലാരും ബ്ലിങ്ങസ്യ ആയി ഇരിക്കുന്നു…ഹാവൂ ഒറ്റക്കല്ല!! പിന്നെ ഞങ്ങള്‍ പരസ്പരം നോക്കി ചിരിയോട് ചിരി! കൂട്ടത്തില്‍ ഒരുത്തന്‍ “ചോദ്യപേപ്പര്‍ മാറിപ്പോയെന്ന് തോന്നുന്നു” എന്ന് ഇന്‍വിജിലറ്ററോട് പറയുന്നത് കേട്ടു. “രക്ഷയില്ല മോനേ.. ഇത് നമ്മളേം കൊണ്ടേ പോവൂ (ആത്മഗദ്ഗദം)..”

അപ്പോഴാണ് നമ്മുടെ ക്ലാസ്സിലെ ഭുജി കം ഭെസ്റ്റ്ഫ്രണ്ട് ദേണ്ടേ എഴുത്തോടെഴുത്ത്.. അമ്മേ!! ഇവന് ഇതും പുല്ലോ!! “ഇതാണ് തല തല എന്ന് പറയുന്നത് (വീണ്ടും ആത്മഗതം)” എന്നാശ്വസിച്ച് ഞാന്‍ ആ ‘സോളാര്‍ പവര്‍’ നെ പൊലിപ്പിച്ച് എഴുത്ത് തുടങ്ങി. 15 എങ്കില്‍ 15!!! കിട്ടുന്ന കിട്ടട്ടെ!.. സാധാരണ 2-2.5 പേജില്‍ ഒതുക്കുന്ന 15 മാര്‍ക്ക് ചോദ്യം ദാ 4 പേജും കഴിഞ്ഞു പറക്കുന്നു!!ഒടുക്കം ഒരു 4.5 ഇല്‍ ഒതുക്കി തലപൊക്കി നോക്കുമ്പോ എന്റെ ഭുജി സുഹൃത്ത് എന്നേം നോക്കി ഇരിക്കുന്നു! ചോദ്യപ്പറിലേക്ക് കൈ കൊണ്ട് “എന്തൊന്നാടെ ഇത്??” എന്ന് ആഗ്യഭാഷ കമ്മുണിക്കേഷനും.. അപ്പോ എല്ലാര്‍ക്കും സെയിം ടു സെയിം!! (അവന്‍റെ നേരത്തെയുള്ള ‘മരണ എഴുത്തി’ന്‍റെ പിന്നിലെ കഥ പിന്നീട് അവനില്‍ നിന്നറിയുകയുണ്ടായി- അവന്‍ പിന്നില്‍ നിന്നാണ് ഉത്തരമെഴുതി തുടങ്ങുക..അപ്പോ അവസാന ചോദ്യം അവന് ആദ്യത്തേതായിരുന്നു… കണ്ട പാടെ എടുത്തിട്ടലക്കി ഒരു 4-5 പേജ്!! അതിനു ശേഷമാണ് ചോദ്യപേപ്പറിന്‍റെ ശരിയായ അവസ്ഥ അവന്‍ അറിഞ്ഞത്).

ശേഷം ആ ഹാളില്‍ കണ്ട സംഭവവികാസങ്ങള്‍ രസകരമാണ്! കുറച്ചുപേര്‍ എന്തു ചെയ്യണം എന്നറിയാതെ തലചൊറിഞ്ഞിരിക്കുന്നു!! കുറച്ചു പേര്‍ ഇരിക്കുന്ന പൊസിഷന്‍ ഒക്കെ മാറ്റി ബുദ്ധിയെ ആവാഹിച്ച് കൊണ്ട് വരാന്‍ പറ്റിയ ഏറ്റവും നല്ല ആംഗിള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു!! വേറെ ചിലര്‍ ‘നിക്കണോ പോണോ’ എന്ന് ഗാഢവും ഗൂഢവുമായി ചിന്തിക്കുന്നു!! പെട്ടന്ന്‍ ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് ഒരുത്തന്‍ ഒരു യോദ്ധാവിനെ പോലെ, തികഞ്ഞ ധീരതയോടെ എഴുന്നേറ്റു, ചോദ്യപേപ്പറും ഉത്തരക്കടലാസും കൊണ്ടുപോയി ഇന്‍വിജിലാറ്ററുടെ കരങ്ങളില്‍ സമര്‍പ്പിച്ച് നിരുപാധികം ആയുധം വച്ച് കീഴടങ്ങി!!അവിടന്ന് നേരെ ഹാളിന്‍റെ പുറത്തോട്ടും!! അരമണിക്കൂര്‍ കൂടെ ഇഴഞ്ഞു നീങ്ങി.. ഞാന്‍ ബാക്കി ചോദ്യങ്ങളെ ഏത് പൂഴിക്കടകന്‍ കൊണ്ട് വീഴ്ത്താമെന്നാലോചിച്ച് പേപ്പറിലോട്ട് മുങ്ങാംകുഴിയിട്ടു!!

പെട്ടന്ന് പുറത്തു പതിവില്ലാത്ത കാല്‍പ്പെരുമാറ്റം കേട്ടു നോക്കിയപ്പോ ദാ നമ്മുടെ കീഴടങ്ങിയ ധീരനടക്കം മറ്റ് കുറച്ചു യോദ്ധാക്കള്‍ പുറത്ത്!! അവരവിടെ നിന്നു “എന്തു കാണിക്കാനാ അവിടെ കുത്തിയിരിക്കുന്നേ?? ഇങ്ങോട്ടിറങ്ങി വാടെയ്!” എന്ന് ആംഗ്യ ഭാഷ സംഭാഷണം! പ്രലോഭനങ്ങളുടെ ഓരോരോ രൂപമേ! ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട്, കയ്യാലപ്പുറത്തെ തേങ്ങപോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് ചിന്തിച്ചു ആടിയുലഞ്ഞു കൊണ്ടിരുന്നവര്‍ “വിത്ത് ഫുള്‍ സ്പിരിറ്റ്” രണഭൂമിയിലെ വെട്ടും കുത്തും അടിപിടീം നിര്‍ത്തി അന്തസായി കീഴടങ്ങി(വിത്ത് ക്വസ്റ്റ്യന്‍ പേപ്പര്‍ & ആന്‍സര്‍ പേപ്പര്‍) ഞാന്‍ എന്‍റെ പൂഴിക്കടകനുമായി വീണ്ടും മുങ്ങാംകുഴിയിട്ടു. ഹാളില്‍ ബാക്കിയുള്ളവരും അവരവരുടെതായ യുദ്ധമുറകളില്‍ അങ്കം തുടര്‍ന്നു!

പിന്നെ ഒരു മാരത്തണ്‍ പ്രകടനമായിരുന്നു! 9-10 സ്റ്റാന്‍ഡേര്‍ഡിലെ സ്റ്റാറ്റിക്സ്, മെക്കാനിക്സ്, 11-12 സ്റ്റാന്‍ഡേര്‍ഡിലെ കെമിസ്ട്രി, ഫസ്റ്റ് ഇയറിലെ ഫിസിക്സ്, പിന്നെ പണ്ടെപ്പോഴോ പഠിച്ച മാത്ത്സിലെ പ്രൊബ്ലെംസും എല്ലാം കൂട്ടി കുഴച്ച് “ഇനിയൊന്നും നോക്കാനില്ല” എന്ന ഭാവത്തില്‍ ചോദ്യചക്രവ്യൂഹത്തെ തലങ്ങും വിലങ്ങും ആക്രമിച്ചു!! അല്ല.. ഇനിയെന്ത് നോക്കാന്‍? എന്തായാലും പൊട്ടും.. അപ്പോ പിന്നെ പൊരുതി മരിക്കാം എന്ന് വച്ചു (ഇല്ലെങ്കില്‍ തൊട്ടപ്പുറത്തിരിക്കുന്ന സിവില്‍ സുന്ദരീടെ മുന്പില്‍ എന്‍റെ ഇമേജ് എന്താവും?? “ഈ കഴുതയ്ക്ക് ഒന്നുമറിയില്ല” എന്ന് അവള്‍ വിചാരിക്കില്ലെ??)..ദാറ്റ്സ് ഓള്‍ !! ഓരോരുത്തരായി ഹാള്‍ വിട്ടു തുടങ്ങി. അവസാനം ക്ലാസ്സില്‍ നിന്നുള്ള അവസാന കണ്ണിയായി ഞാനും യുദ്ധക്കളം വിട്ടു!

ഇതെല്ലാം കഴിഞ്ഞ സ്ഥിതിക്ക് നമ്മുടെ മാഷിനെ കാണാമെന്ന് വച്ചു!  ചോദ്യപേപ്പര്‍ കണ്ട് ബ്ലിങ്ങസ്യ അടിച്ചിരിക്കുന്ന പ്രകൃതിസ്നേഹിയെ കണ്ടപ്പോള്‍ സത്യത്തില്‍ സഹതാപമാണ് തോന്നിയത്!. പാവം!! പരസ്പരം സമാധാനിപ്പിച്ച് യൂണിവേഴ്സിറ്റിയെ ആവശ്യത്തിന് ചീത്തയും വിളിച്ചു കോളേജിലെ അന്നത്തെ ദിവസത്തോട് വിടചൊല്ലി-നിശ്ചയമായ ഒരു സപ്ലിയെ മുന്നില്‍ കണ്ടുകൊണ്ട്!! കര്‍ത്താവേ!! എല്ലാം ഇനി നിന്‍റെ കയ്യില്‍!!!

വാല്‍ക്കഷ്ണം: പരീക്ഷയുടെ റിസള്‍ട്ട് വന്നു! എന്‍റെ ലേറ്റ് ആപ്ലിക്കേഷന്‍ കര്‍ത്താവ് സ്വീകരിച്ചു കാണണം.. എനിക്കു 74 മാര്‍ക്ക്!!പഠിച്ചെഴുതിയ പരീക്ഷക്ക് പോലും കിട്ടാറില്ല അത്രേം!! അത് കണ്ടു കൂടെയുള്ളവരുടെ വായിലിരിക്കുന്ന ‘പ്രശംസ’ ആവശ്യത്തിന് കേട്ടെങ്കിലും (അവരുടേം എന്‍റേം മാര്‍ക്കിന് മോശമില്ലാത്ത ഗ്യാപ്പ് ഉണ്ടായിരുന്നേ) കൈകാര്യം ചെയ്തു ഷേപ്പ് മാറ്റിയില്ല-അതിനു അകമഴിഞ്ഞ നന്ദി! തല്ല് കൊണ്ട് ചാവേണ്ട എന്ന് കരുതിക്കാണും(അവരല്ല..ഈ ഞാന്‍- നല്ല ഗംഫീരന്‍ ബോഡി ആണല്ലോ എന്‍റെ.. ആ അടിക്ക് എങ്ങാനും തട്ടിപ്പോയാലോ). അതില്‍ പിന്നെ ഒരു പരീക്ഷയ്ക്കും ‘കത്തി’യില്‍ വിശ്വാസമര്‍പ്പിച്ചു ഞാന്‍ പോയിട്ടില്ല.

ഒരു ബസ്സും ഫ്ലൈറ്റും പിന്നെ ഞാനും
ഒരു മുഖവുരയോടെ ആവട്ടെ തുടക്കം. ഇത് എന്റെ കടിഞ്ഞൂല്‍ പരിശ്രമം ആണ് കഥയെഴുത്തില്‍ (പ്രധാന ശക്തി കേന്ദ്രം വര ആണേ). വായനാശീലം പണ്ടേ ഇല്ലാത്ത കൊണ്ട് എഴുത്ത് നിലവാരം ആ ഒരു റേഞ്ചില്‍ പ്രതീക്ഷിച്ചാല്‍ മതി. കുറെ മലയാളം ബ്ലോഗുകള്‍ വായിച്ചപ്പോള്‍ എന്റെ അനുഭവങ്ങളും കുത്തിക്കുറിക്കാനൊരു മോഹം അത്രയേ ഒള്ളു. അപ്പോ ദേ ഞാന്‍ തുടങ്ങണൂ..

സംഭവം നടക്കുന്നത് കഴിഞ്ഞ ഓണക്കാലത്താണ്. ആ സമയത്തുള്ള ടിക്കെറ്റ് വില പറയാതെ തന്നെ ഊഹിക്കാമല്ലോ. അതുകൊണ്ടു കല്‍കട്ട.. ഛേ!! അത് വേണ്ട.. കോല്‍ക്കത്തയില്‍ നിന്നും കൊച്ചിക്കുള്ള ടിക്കെറ്റ് എടുക്കാതെ ചെന്നൈ ലേക്കുള്ള ഫ്ലൈറ്റ് പിടിച്ചു അവിടന്ന് പിന്നെ ആലുവയ്ക്ക് ബസ്സില്‍ (ട്രെയ്ന്‍ പിന്നെ ഈ സമയത്ത് ‘ഔട്ട് ഓഫ് കവറേജ് ഏരിയ’ ആയിരിക്കുമെന്ന് പറയാതെ തന്നെ ഊഹിക്കാല്ലോ)പോകാന്നു വച്ചു. മടക്കയാത്രയും അതേപടി. ആറ്റുനോറ്റ് കാത്തിരുന്നു ബോസ്സിനെയും പറഞ്ഞു സമ്മതിപ്പിച്ചു ടിക്കെറ്റെല്ലാം ബുക്കി. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി കുറെ ബംഗാളി മധുര പലഹാരങ്ങളും വാങ്ങിക്കൂട്ടി എന്‍റെ പതിവ് പഴന്തുണി കെട്ടിന്റെ കൂടെ ഇത് കൂടെ ചേര്‍ത്ത് യാത്ര തുടങ്ങി.

കോല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ ഒച്ചിഴയുന്ന പോലത്തെ ക്യൂവില്‍  സെക്യൂരിറ്റി ചെക്കും തീര്‍ത്ത് കയ്യില്‍ മാരകയുധമൊന്നുമില്ലെന്നും തീവ്രവാദിയല്ലെന്നുമുള്ള സര്‍ട്ടീറ്റും മേടിച്ചു (തന്നെ..തന്നെ.. സ്റ്റാമ്പ് അടിച്ച ബോര്‍ഡിങ് പാസ്സ് തന്നെ)ഇനിയൊരാറിയിപ്പുണ്ടാവുന്ന വരെ വായനോക്കാന്‍ പറ്റിയ സീറ്റ് തപ്പി യാത്രയായി..സീറ്റെല്ലാം കിട്ടിയെങ്കിലും വായനോക്കാന്‍ പറ്റിയ ഒരു തരുണീമണി പോലും ങെഹേ… ആസ് യൂഷ്വല്‍ !!

അനൌണ്‍സെമെന്‍റ് കേട്ടപാടെ ബാണ്ഡക്കെട്ടുമെടുത്ത് ഞാന്‍ പ്ലേനിലോട്ട് വലിഞ്ഞു കേറി.. എന്‍റെ സീറ്റിന്‍റെ അടുത്തെവിടെയെങ്കിലും വല്ല കളര്‍ ഉണ്ടോയെന്ന് നോക്കിയതും വേസ്റ്റ് ആയി.. കുറെ കൂതറ ബംഗാളി മുതുക്കന്‍മാര്‍ മാത്രം. പിന്നെ പ്ലെയ്ന്‍ പൊങ്ങുന്ന വരെ വെറുതെ ഇരുന്നു.. അത്യാവശ്യം പറന്നു സ്റ്റേബിള്‍ ആയപ്പോ കാമെറയും തുറന്നു വച്ച് മെഘോം മലേം ഒക്കെ ഫോട്ടോ എടുത്തു ടൈംപാസ് നടത്തി ഒടുക്കം ചെന്നൈ എത്തി.

എയര്‍പോര്‍ട്ടില്‍ നിന്നും കോയെമ്പേട് വരെ ഒരു ടാക്സി പിടിച്ചു. മുറിതമിഴില്‍ സി.എം.ബി.ടി..ഓമ്നി ബസ് സ്റ്റാന്‍റ് എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു വണ്ടി വിട്ടു. അവിടെ എത്തുന്നവരെ കുഴപ്പമില്ലാരുന്നു.. സി.എം.ബി.ടി. ടെ മുമ്പില്‍ വണ്ടി നിര്‍ത്തി ഇറങ്ങിക്കോളാന്‍ (തമിഴില്‍) പറഞ്ഞു. “അയ്യോ ആണ്ണൈ… ഇന്ത സ്റ്റാന്‍റ് അല്ലൈ…ഇതിന്റെ അപ്പുറലൂ വേറെലൂ സ്റ്റാന്‍റ് … മമ്… ജജ്.. പ്ബ്.. ഓമ്നി .. ഓമ്നി ” അയ്യോ.. ഇത് തമിഴല്ലല്ലോ.. കുഴഞ്ഞ്.. വായില്‍ ഹിന്ദി , തെലുങ്, ബംഗാളി.. എല്ലാം കേറി വരുന്നു..  അന്യഭാഷാ സിന്‍ഡ്രോം എന്നേം പിടികൂടിയാ..!!  (ഇത് ആവശ്യമുള്ളപ്പോള്‍ ആ ഭാഷ ഒഴിച്ച് ബാക്കിയെല്ലാ ഭാഷയും ഓര്‍മ്മ വരുന്ന ഒരു തരം രോഗമാവുന്നു.. ഇതിനെ പറ്റി ആരെങ്കിലും ഗവേഷണം നടത്തി നൊബേല്‍ സമ്മാനം വാങ്ങിക്കാന്‍ ഉദ്ദേശിക്കുണ്ടെങ്കില്‍ എന്റെ വിലയേറിയ സഹായം ലഭിക്കുന്നതല്ല എന്നോര്‍പ്പിക്കുന്നു)…എന്‍റെ കടുത്ത പ്രയോഗം കണ്ടു പേടിച്ചിട്ടാണെന്ന് തോന്നുന്നു.. ടാക്സി അണ്ണാച്ചി വിവരമുള്ള ഏതോ തമിഴനെ വിളിച്ചു ചോദിച്ചു.. “പക്കത്തില് താനേ.. കൊഞ്ചം സ്ട്രെയിറ്റ് പോയി ലെഫ്റ്റ് ടേണ്‍ പണ്ണുങ്ഗൊ..” ഛേ..ഇത്ര എളുപ്പമാരുന്നോ??? ..വെറുതെ മാനം പോയി …. “റോമ്പ താങ്ക്സ് അണ്ണേ!!”.. ഹാവൂ അത് ശരിയായി…

ബസ് സ്റ്റാന്‍റില്‍ ബസ്സും ബസ് നമ്പരും ഒക്കെ വിശദമായി ചോദിച്ച എന്നെ നോക്കി “ഏതാടാ എവന്‍” എന്ന ഭാവത്തില്‍ “വരുമ്പോ അറിയിക്കാം” എന്നു പറഞ്ഞു ബസ്സുകമ്പനിക്കാരന്‍ കശ്മലന്‍ നിഷ്കരുണംമാറ്റി നിര്‍ത്തി. ഒടുക്കം ബസ് വന്നപ്പോള്‍ പ്രതീക്ഷ ഒട്ടും തന്നെ കൈവിടാതെ സഹസീറ്റനെ നോക്കി ഡെസ്പ്!!! ആ പ്രതീക്ഷയും ഗോവിന്ദ!!!പിന്നെ ഒന്നുമാലോചിച്ചില്ല ഉറക്കത്തിലോട്ട് വഴിമാറാം എന്ന് വച്ചു. സമയദോഷമാണോ അതോ വിധിയോ എന്തായാലും ഉറക്കം സ്വപ്നം മാത്രമായി അവശേഷിച്ചു.. എന്‍റെ സഹസീറ്റന്‍, മിസ്റ്റര്‍. xyz മുടിഞ്ഞ കൂര്‍ക്കംവലി!! ഒരു സുന്ദരിയെ സീറ്റിന്‍റെ അടുത്തു കിട്ടണമെന്നും അവളോടു മിണ്ടീം പറഞ്ഞും അങ്ങനെ ഫുള്‍ ടൈംപാസ്സ് ഇല്‍ വീട്ടിലെത്തണമെന്നുമുള്ള ആവറേജ് മോഹമേ ഉണ്ടാരുന്നുള്ളൂ… ഇതിപ്പോ കൊലച്ചതിയായിപ്പോയി.. കര്‍ത്താവേ…. എന്നോടിത് വേണ്ടാരുന്നു! എന്‍റെ മാത്രമല്ല ഞങ്ങളുടെ മുന്നിലത്തേം പിന്നിലത്തേം സീറ്റിലുള്ളവരുടേം ഉറക്കം പോകുന്ന കണ്ടപ്പോഴാണ് ആശ്വാസമായത്- ഒറ്റക്കല്ലല്ലോ! ഈ വലിയൊക്കെ ഇയാള്‍ കാട്ടില്‍ കിടന്നു വലിച്ചെങ്കില്‍ പുലിയാണെന്ന് കരുതി ആരെങ്കിലും പേടിച്ചോടിയാനെ… സത്യമായിട്ടും! ഇടക്ക് കയ്യിലുള്ള പുതപ്പ് മുഴുവനായിട്ട് അയാളുടെ വായില്‍ തിരുകിയാലോ എന്ന് വരെ തോന്നി. അങ്ങനെ സഹസീറ്റന്‍ പുലിയുടെ അലര്‍ച്ചയും കേട്ടു ആലുവ എത്തി പറ്റി. വീട്ടില്‍ ചെന്നുകേറി അച്ഛനോടും അമ്മയോടും ഹായ് ബൈ പറഞ്ഞു.. കൊണ്ട് വന്ന സാധനങ്ങളും കൈമാറി ഉറക്കക്ഷീണം തീര്‍ത്തു ഉറങ്ങി (എന്ന് പറയുമ്പോള്‍ ലഞ്ച് നു ആണ് എണീറ്റതെന്ന് സാരം)…

പിന്നീടുള്ള ദിവസങ്ങള്‍ പെട്ടന്നാണ് തീര്‍ന്നത്. നാട്ടില്‍ വരുമ്പോ മാത്രമുള്ള കാര്‍ എടുത്തുള്ള കറക്കോം കൂട്ടുകാരെ കാണലും എല്ലാമായിട്ടങ്ങു പോയി.പ്രിയ കൂട്ടുകാരോടൊപ്പം മറക്കാനാവാത്ത ഒരു ബോട്ട് യാത്രയും ഈ സമയത്ത് തരപ്പെട്ടു..

മടക്കയാത്ര ഇത്ര സംഭവബഹുലമാകും എന്ന് ഞാന്‍ എന്‍റെ സ്വപ്നത്തില്‍ പോലും കരുതിയില്ല..  ബസ് കാരോട് കൃത്യ സമയം ഒക്കെ ചോദിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയത്. ബസ് സ്റ്റോപ്പില്‍ കുറ്റിയടിച്ചു നില്‍പ്പും തുടങ്ങി. ബസ് കാരെ ഇതിനിടക്ക് ഒരു 4 പ്രാവശ്യം വിളിച്ചു ലോഡ് (പിന്നേ.. എനിക്കു പിന്നേ മുടിഞ്ഞ വെയ്റ്റ് ആണല്ലോ..) കേറ്റാതെ പോയില്ല എന്നുറപ്പു വരുത്തി. അടുത്തുള്ള കടക്കാരും ബാക്കി നാട്ടുകാരുമൊക്കെ “യെവനേതെടാ.. അവന്‍റെ ഒരു ബാഗും സ്റ്റൈലും..കുറെ നേരമായല്ലോ..” എന്ന മാതിരി നോക്കി തുടങ്ങി.. അവസാനം 1.5 മണിക്കൂര്‍ നിപ്പിനു ശേഷം കഥാപാത്രം എത്തി (അവന്‍റെയൊക്കെ ഒരു പംക്ചുവാലിറ്റി!! തൊഴുതു ..സോറി തൊഴിച്ചു പോവും) .. കൈ കാണിച്ചിടത്തൂന്നു 500 മീറ്റര്‍ മാറിയാണ് വണ്ടിക്കാരന് ബ്രേക് ചവുട്ടാന്‍ പറ്റിയത്.. കാലിന് ആണി രോഗം വല്ലതും കാണുമായിരിക്കും പാവം. പിന്നെ നിന്നിടത്ത് നിന്നു രണ്ടു ബാഗും തൂക്കി നടത്തം സ്റ്റാര്‍ട്ട് ചെയ്തു;കൂടെയുണ്ടാരുന്ന അച്ഛന്‍ ഓട്ടവും. ഓടിയിട്ടു കപ്പൊന്നും കിട്ടില്ലെന്ന് പറഞ്ഞെങ്കിലും അച്ചന്റെ മുഖത്തെ ടെന്‍ഷനും ഇതുവരെയുള്ള വണ്ടീടെ “സ്വഭാവകൊണോം” നോക്കിയപ്പോ ഞാനും ഓട്ടം തുടങ്ങി- അല്ല! ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? !!

സഹസീറ്റന്‍ ആസ് യൂഷ്വല്‍ നോ ഹോപ്പ്   തൃശ്ശൂര്‍ വരെ നോ കുഴപ്പംസ് (അങ്കമാലിയില് ആളെ പിടിക്കാന്‍ 25 മിനിറ്റ് നിര്‍ത്തിയിട്ടതോഴിച്ചാല്‍) .. പിന്നെ വണ്ടീടെ റൂട്ട് മാറി (മട്ടും ഭാവോം എക്സ്ട്രാ). പാലക്കാട് പൊവേണ്ടതിന് പകരം ഷൊര്‍ണൂര്‍ക്ക്..ഇതെന്താത്?? പിന്നെ അവിടന്ന് പട്ടാമ്പി ..ഈശ്വരാ…വണ്ടി വല്ലോം മാറിക്കേറിയാ? പിന്നവിടന്ന് പാലക്കാട്..അമ്മേ!! ഒന്നാമതേ 1.5 മണിക്കൂര്‍ വൈകി ഇതെല്ലാം കഴിഞ്ഞു ചെന്നൈ എത്തുമ്പോ എന്‍റെ ഫ്ലൈറ്റ്… കര്‍ത്താവേ കാത്തോണേ!! വണ്ടിക്കാരന്‍മാരോട് എന്‍റെ സങ്കടം ഉണര്‍ത്തിച്ചപ്പോ “മാക്സിമം നോക്കാം” എന്ന്. എന്‍റെ ചങ്ക് വെറുതെ ഒന്നു ഗിയര്‍ മാറ്റി തുടങ്ങി!! മര്യാദക്ക് ബസ് മാറ്റേണ്ട ഗിയര്‍ ഒക്കെ എന്‍റെ ഹാര്‍ട് കൃത്യമായി മാറ്റുന്നുണ്ട് ..അതിനങ്ങു അടങ്ങി ഇരുന്നാപോരെ… എവടെ!!

വൈകുന്നേരം 5:30 നു ആലുവ വിട്ട വണ്ടി 10:30 ആയിട്ടും പാലക്കാട് കിടക്കുന്നു. അപ്പോഴാണ് ആ ദുഖസത്യം ഞാന്‍ അറിഞ്ഞത്. ബസ് കോയമ്പത്തൂര്‍ ടച്ഛാതെ വേറെ ഏതോ വഴി കറങ്ങിയാണ് പോകുന്നതെന്ന്..ഓരോരോ വയ്യാവേലികള്… താമസിയാതെ തന്നെ വേറെ ഒരു സത്യവും മനസിലാക്കി- ഈ ബസ് ഒരു റെഗുലര്‍ സര്‍വീസ് അല്ല എന്നും ഉല്‍സവസീസണ്‍ ചാകര മാത്രം മുന്നില്‍ കണ്ടു നടത്തുന്ന ഏതോ കൂതറ സര്‍വീസ് ആണെന്നും.. കര്‍ത്താവേ എന്‍റെ യാത്ര ഞാനിതാ നിന്‍റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു (അല്ലാതെന്തു ചെയ്യാന്‍? ഞാന്‍ ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ…അപ്പ്രൂവിങ് അതോറിറ്റി അവിടെയല്ലേ)..എന്‍റെ പാവം ഹാര്‍ട് 100 മീറ്റര്‍ റേസ് ഓടാന്‍ തുടങ്ങി.. പിന്നെ അതിനേം സാരില്ല എന്ന് വെച്ചു.. എയര്‍പോര്‍ട്ടില്‍ റിപോര്‍ട്ട് ചെയ്യുന്ന സമയോം ബസ് സമയോം തമ്മില്‍ ഞാന്‍ 3.5 മണിക്കൂര്‍ ഗ്യാപ്പ് ഇട്ടിട്ടുണ്ടാരുന്നല്ലോ.. ഞാനാരാ മോന്‍!!

11 മണിക്ക് ഡിന്നര്‍ കഴിക്കാന്‍ കഞ്ചിക്കോട് ഒരു ഹോട്ടലിലേക്ക് വണ്ടി കുത്തിക്കേറ്റി.. കേറുന്ന സമയത്ത് ആ വഴിയില്‍ ഒരു ബെന്‍സ് കാര്‍ പൂണ്ടു പോണത് ഡ്രൈവര്‍ അടക്കം എല്ലാരും കണ്ടതാ.. അത് ബെന്‍സ് ആയ കൊണ്ട് അവടന്നു കേറ്റി  കൊണ്ട് പോയി.. ജര്‍മന്‍ എഞ്ചിനീറിങ്ങിന്‍റെ ഓരോരോ ഗുണങ്ങളേ!!!.. ആന വാ പൊളിക്കുന്ന കണ്ടു അണ്ണാന്‍ വാ പൊളിക്കരുതെന്നാണല്ലോ.. പക്ഷേ ബസ് ഡ്രൈവര്‍നു ബസ് ജര്‍മന്‍ ആണെന്ന് തോന്നിക്കാണണം.. ആ വഴി തന്നെ എടുത്തോണ്ട് പോയി..അഹങ്കാരി!!! വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ  (അത് ബസ് പിടിച്ചും വരും എന്നു ഇതോടെ മനസിലായി)!!…എല്ലാരും കഴിച്ചു വരുന്ന വരെ ബസ് ഒന്നുമറിയാത്തവനെ പോലെ കിടന്നു.. ഏറെക്കുറെ 12 മണിക്ക് ഫുഡ് അടി കഴിഞ്ഞു (വൈകിയോടുന്ന ബസ്സിനു ഒരു മണിക്കൂര്‍ ഡിന്നര്‍ ബ്രേക്കേ.. ഇവന്മാരെയൊക്കെ ….. അല്ലേ വേണ്ട കൂടിപ്പോവും..ഫാമിലി വായനക്കാര്‍ കഥ സെന്‍സറിയാലോ) എല്ലാരേം പെറുക്കി കൂട്ടി വണ്ടി എടുത്തു .. എല്ലാത്തിനേം ഇപ്പോ കാണിച്ചു തരാം എന്ന മട്ടില്‍ മുന്‍വശത്തെ ടയര്‍ ദാ പോണ് മണ്ണിന്‍റെ അടിയില്‍.. ബസ് ബെന്‍സ് കമ്പനി ടെ അല്ലാഞ്ഞ കൊണ്ട് പഠിച്ച പണി പതിനെട്ടും നോക്കീട്ടും നോ രക്ഷ!! ഇതിന്റെ ഇടക്ക് ആ ഹോട്ടലീന്നു കറിയിളക്കുന്ന വലിയ ചട്ടുകം പോലത്തെ സാധനം(ക്ഷമിക്കണം! ശരിക്കും പേര് അറിയില്ല) കൊണ്ട് വന്നു വഴിവെട്ടി പുറത്തെടുക്കാന്‍ വരെ നോക്കി (അടുത്ത കറി ഇളക്കുന്നതിന് മുന്‍പ് അത് കഴുകിക്കാണുമെന്ന് നമുക്ക് ചുമ്മാ പ്രതീക്ഷിക്കാം- വേറൊന്നുമല്ല ഒരു ശുഭാപ്തിവിശ്വാസം അത്രേയൊള്ളൂ) ഇതൊരുമാതിരി ഉല്‍സവത്തിന്റെ കൊട്ടിക്കലാശത്തിന് പോയപ്പോ കേറി നിന്ന പടക്കപ്പുരക്കു തീ പിടിച്ചപ്പോലെ ആയിപ്പോയി!! നമ്മടെ യോഗം എന്നല്ലാണ്ട് എന്തു പറയാന്‍!!  ഒടുക്കം എല്ലാരും കൂടെ ഇറങ്ങി തള്ളി നോക്കി.. എവടെ!! വണ്ടിക്ക് അനക്കമില്ല..എന്നോടാ  കളി എന്ന ഭാവം..

പിന്നെ എല്ലാരും ഹോട്ടല്‍ ന്റെ കടത്തിണ്ണയില്‍ ഇരിപ്പായി.. ബസ്സിലെ വനിതാരത്നങ്ങളും ഇങ്ങനെ ഇരിക്കണ കണ്ടാല്‍ ആര്‍ക്കും സമാധാനിപ്പിക്കാന്‍ ഒരു ഒരു ടെണ്ടെന്‍സി ഉള്ളീന്നു പൊട്ടിമുളക്കില്ലേ..എനിക്കും മുളച്ചെങ്കിലും അവളുമാരുടെ ബോയ്ഫ്രണ്ട്സ് ന്റെ ആരോഗ്യം ഓര്‍ത്തപ്പോള്‍ മുളയെല്ലാം അവിടെയിരുന്ന് തന്നെ നുള്ളി.. (ഒന്നു രണ്ടു കിടിലന്‍ ടീംസ് അക്കൂട്ടത്തില്‍ ഉണ്ടായിട്ടു പോലും.. അഫ്ടെറോള്‍ ആരോഗ്യോം നോക്കണ്ടേ).. പിന്നെ കൂട്ടിന് എന്‍റെ കോളേജില്‍ സീനിയര്‍ ആയി പഠിച്ച ഒരു ചേട്ടനെ കിട്ടി..ഹാവൂ  മിണ്ടീം പറഞ്ഞും ഇരിക്കാന്‍ ആളായല്ലോ!! ബസ്സിന്റെ അവസ്ഥ കണ്ടപ്പോ മനസിലായി ആ പ്ലെയ്ന്‍ എന്നെക്കേറ്റാതെ പറക്കേണ്ടി വരൂന്ന് (പാവം പ്ലെയ്ന്‍! അതിനു ഭാഗ്യമില്ലാതെ പോയി).. പിന്നെ ഒന്നുമാലോചിച്ചില്ല നേരെ കസ്റ്റമര്‍ കെയര്‍ നെ വിളിച്ചു ടിക്കെറ്റ് ക്യാന്‍സല്‍ ചെയ്യിച്ചു..പാതിരാത്രി ഫോണ്‍ എടുത്തത്തിന് 100 നന്ദി.. വേണ്ട 1000 ഇരിക്കട്ടെ (നന്ദിക്ക് ചെലവൊന്നുമില്ലല്ലോ)… എന്താണെന്നറിയില്ല അത് കഴിഞ്ഞപ്പോള്‍ ഒരു വന്‍ സമാധാനമായിരുന്നു.. ചങ്കിടിപ്പൊക്കെ പൂര്‍വസ്ഥിതി പ്രാപിച്ചു.. ഇനി ഇടിച്ചിട്ടു കാര്യമില്ല എന്ന്‍ അതിനു തോന്നിക്കാണും…

ഇതിന്‍റെയൊക്കെ ഇടക്ക് വീട്ടിലോട്ട് വിളിച്ചു കാര്യങ്ങളുടെ ലൈവ് ടെലെകാസ്റ്റ് നടത്തിയതും.. ബ്രോഡ്ബാന്‍ഡ് സ്ട്രീമിങ് നിരക്കില്‍ ചങ്കിടിപ്പുകള്‍ എക്സ്ചെയ്ഞ്ച് ചെയ്തതൊന്നും ഡീടെയില്‍ ആയി വിവരിക്കുന്നില്ല.. അവസാനം ടിക്കെറ്റ് കാന്‍സിലിയപ്പോള്‍ മൂന്നു ഹാര്‍ട്ടുകള്‍ ഒരുമിച്ച് നോര്‍മല്‍ ആവുകയാരുന്നു (പിറ്റേന്നത്തേ ഫ്ലൈറ്റ് നേ പറ്റി ഒരു വേവലാതി രണ്ടു ഹാര്‍ട്ടുകളില്‍ പിറവിയെടുത്തെങ്കിലും)

അവസാനം ഒരു ക്രെയിന്‍ ഒക്കെ വരുത്തി കഷ്ടപ്പെട്ട് വണ്ടി പൊക്കി എടുത്ത് യാത്ര തുടര്‍ന്നു..ഇത്തവണ ആരും കൂര്‍ക്കം വലിക്കാഞ്ഞ കൊണ്ടും, വണ്ടി തള്ളിയ ക്ഷീണം കൊണ്ടും വേഗം ഉറങ്ങി… പിറ്റേന്ന് രാവിലെ തന്നെ ബോസ്സിനെ വിളിച്ചു കദനകഥ അറിയിച്ചു മുന്‍കൂര്‍ ജാമ്യം വാങ്ങിച്ചു. സാധാരണ ചെന്നൈ പോകുന്ന ബസ് ഒക്കെ ഗിണ്ടിയില്‍ നിര്‍ത്തും..ഇവന്മാര് ഗിണ്ടി എന്നും പറഞ്ഞു ഏതോ കാട്ടുമുക്കില്‍ ഇറക്കിവിട്ടു.. പണ്ടേ ദുര്‍ബല!..ദേ ഇപ്പോ ഗര്‍ഭിണീം.. ഒരു മാതിരി ഒടുക്കലത്തെ യാത്ര ആയിപ്പോയി. അവിടന്ന്‍ തപ്പി പിടിച്ചു എയര്‍പോര്‍ട്ട് എത്താന്‍ എടുത്തത് 1 മണിക്കൂര്‍!! ഇതുകൂടി ആയപ്പോ ആ ബസ്സുകാരുടെ രണ്ടു മൂന്നു തലമുറയെ (പിന്നിലോട്ട്) നല്ലവണ്ണം ഒന്നു ‘സ്മരിച്ചു’..അല്ല സ്മരിച്ചു പോവും!!.. തള്ളേ കലിപ്പ് തീരനില്ലല്ല്!!!

എയര്‍പോര്‍ട്ടില്‍ ചെന്ന്‍ കൌണ്ടറില്‍ ഇരിക്കുന്ന സുന്ദരിയോട് അവസാന വട്ട പ്രതീക്ഷ എന്നോണം ചോദിച്ചു “ആ ഫ്ലൈറ്റ് പോയോ?? വല്ല ഡീലേ ഉണ്ടാരുന്നെകില്‍…..”

“ആ ഫൈറ്റ് ടൈം നു തന്നെ കെട്ടിയെടുത്തു സര്‍” ..സംഭാഷണം അവിടെ മുറിഞ്ഞു. “അല്ലെങ്കിലും നമുക്കാവശ്യമുള്ള സമയത്ത് ഈ വകകള്‍ ലേറ്റ് ആവില്ല” (ആത്മഗതം)

“തങ്ക്യു”(കേള്‍ക്കേ)

പിന്നെ ബാണ്ഡക്കെട്ടും വലിച്ചുകൊണ്ടു അടുത്ത ലോ കോസ്റ്റ് ഫ്ലൈറ്റ് തപ്പല്‍.

അന്ന് തന്നെ പുറപ്പെടുന്ന ‘ഏറ്റവും വില കുറഞ്ഞ’ ഫ്ലൈറ്റ് ടിക്കെറ്റും വാങ്ങി ലോബ്ബിയില്‍ ഇരിപ്പുറപ്പിച്ചപ്പോഴാണ് ആളെ വടി  ആക്കുന്ന ആ ചിന്ത..”കൊച്ചീന്നു കോല്‍ക്കത്തക്ക് പറന്നിരുന്നെങ്കില്‍ ഈ സമയത്ത് ഇപ്പൊ മുടക്കിയതിലും കുറച്ചു കാശിന് അവിടെ എത്തിയാനെ”. പോരാത്തതിന് ഒരു ദിവസത്തെ കാശും (ഇക്കാരണത്താല്‍ തിങ്കളാഴ്ച ഓഫീസില്‍ കേറാന്‍ പറ്റിയില്ലല്ലോ- ക്വൊയറ്റ് നാച്ചുറല്‍!) നഷ്ടം!

എന്തു ചെയ്യാം?? “വിനാശകാലേ വിപരീതബുദ്ധി”…അല്ലേ വേണ്ട.. പാസ്റ്റ് ഇസ് പാസ്റ്റ് ഇതാ ഭേദം!

പിന്നീട് അധികം ബഹളങ്ങളൊന്നുമില്ലാതെ കോല്‍ക്കത്ത എത്തിച്ചേര്‍ന്നതായി അറിയിച്ചു കൊള്ളുന്നു.

ബ്ലോഗിനെ പറ്റി
ഇന്ന് 2012 ലെ ആദ്യത്തെ പതിമൂന്നാം തീയതി അതും വെള്ളിയാഴ്ച(Friday the 13th എന്ന വിഖ്യാത ഐറ്റം)!!! എന്‍റെ രണ്ടാമത്തെ ബ്ലോഗ് തുടങ്ങാന്‍ തികച്ചും അഭികാമ്യം…ആദ്യത്തേത് മുഴുവന്‍ വര യ്ക്കു വേണ്ടി ആയിരുന്നെങ്കില്‍ ഇത് എഴുത്തിന് വേണ്ടിയുള്ളതാകുന്നു..ഇന്നേ ദിവസം തുടങ്ങുന്നത് കൊണ്ട് ഒരു പ്രയോജനമുണ്ട്.. എങ്ങാനും ബ്ലോഗ് നന്നായി വന്നാല്‍ 13 വെള്ളിയാഴ്ച എന്നെ വെറുതെ വിട്ടു എന്നു വീമ്പിളക്കാം… അല്ലാ ഇനി പൊട്ടിപ്പൊളിഞ്ഞു കെട്ടടങ്ങാനാണെങ്കില്‍ അത് ഈ ദിവസത്തിന്‍റെ തലയില്‍ കെട്ടിവെയ്ക്കുകേം ചെയ്യാം!!..വാട്ട് ആന്‍ ഐഡിയ സര്‍ജീ!!

സംഗതി എപ്പടി??